• 4 years ago
'The Priest' Teaser Reaction
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ദി പ്രീസ്റ്റിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു വൈദികന്റെ വേഷത്തിലാണ് മമ്മൂക്ക എത്തുന്നത്. ത്രില്ലടിപ്പിക്കുന്നതും ആകാംക്ഷയുണര്‍ത്തുന്നതുമായ രംഗങ്ങളാണ് ദി പ്രീസ്റ്റിന്റെ ആദ്യ ടീസറിലുളളത്. മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യരെയും ടീസറില്‍ കാണിക്കുന്നു. 1.16 മിനിറ്റ് ദൈര്‍ഘ്യമുളള മമ്മൂട്ടി ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്


Category

🗞
News

Recommended