• 8 years ago
Actress Lena Opens Up About Mohanlal

മോഹൻലാലിനൊപ്പം അഭിനയിച്ചവരെല്ലാം അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്താറുണ്ട്. കൂടെ അഭിനയിക്കുന്നവർക്ക് തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് മോഹൻലാലിൻറെ ശീലമാണ്. ഇപ്പോള്‍ മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി ലെന. അഭിനയത്തിന്റെ പാഠങ്ങള്‍ മനസ്സിലാക്കാന്‍ മോഹന്‍ലാലിന്റെ സഹായം ഒരുപാട് ലഭിച്ചിട്ടുണ്ട്. ഡയലോഗുകള്‍ മനപാഠമാക്കുന്ന ശീലമാണ് എനിക്കിപ്പോള്‍ ഈ ശൈലി കാണിച്ചു തന്നത് മോഹന്‍ലാലാണ്.സ്പിരിറ്റിന്റെ ഷൂട്ടിംഗിനിടയിലാണ് ഡയലോഗുകള്‍ വായിച്ച് മനസ്സിലാക്കി പറഞ്ഞാല്‍ എളുപ്പമായിരിക്കുമെന്നുള്ള ഉപദേശം മോഹന്‍ലാലില്‍നിന്ന് കിട്ടുന്നത്. അതില്‍പിന്നെ മനപാഠമാക്കിയാണ് ഞാന്‍ ഡയലോഗുകള്‍ പറയാറുള്ളത്. ജീവിതത്തില്‍ മതങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് ലെന പറഞ്ഞു. മതങ്ങളില്‍ വിശ്വാസമില്ല. പക്ഷേ, ദൈവത്തില്‍ വിശ്വാസമുണ്ട്. എന്റെ മാതാപിതാക്കളും അനുജത്തിയും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ജീവിക്കുന്നവരുമാണ്.

Recommended