• 8 years ago

നിരവധി ചിത്രങ്ങളില്‍ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 50ലധികം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഇരുവരും ഒന്നിച്ച് ഒരേ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മോഹൻലാല്‍ ഫാൻസും മമ്മൂട്ടി ഫാൻസും ഒന്നിക്കും. എന്നാല്‍ രണ്ട് ചിത്രങ്ങളിലായി ഒരേ സമയം തിയറ്ററിലെത്തുമ്പോഴോ വൻ പോരാട്ടമാകും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ നടക്കുക. അത്തരത്തിലൊരു പോരാട്ടമാണ് 2005ല്‍ നടന്നത്. ആ ഓണക്കാലത്ത് മോഹൻലാലിൻറെ നരനും മമ്മൂട്ടിയുടെ നേരറിയാൻ സിബിഐയും ഒന്നിച്ച് തിയറ്ററിലെത്തി. ഓഗസ്റ്റ് അവസാന വാരം തിയറ്ററിലെത്തിയ ദിലീപ് ചിത്രം ചാന്തുപൊട്ടും ഈ സമയം തിയറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയായിരുന്നു. സിബിഐ ഓഫീസറായ സേതുരാമയ്യരായി മമ്മൂട്ടി നാലാമതും എത്തിയ ചിത്രമായിരുന്നു നേരറിയാന്‍ സിബിഐ. അതുകൊണ്ട് തന്നെ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയായിരുന്നു. മൂന്നാം ഭാഗത്തിന്റെ ഗംഭീര വിജയമായിരുന്നു പ്രതീക്ഷകളുടെ ഭാരം ഉയര്‍ത്തിയത്.

Recommended