Skip to playerSkip to main contentSkip to footer
  • 11/20/2017
What Happened To Mammootty's Dhruvam?

മമ്മൂട്ടിയുടെ ആഢ്യത്തം നിറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ധ്രുവം. വർഷങ്ങള്‍ പിന്നിട്ടിട്ടും നരസിംഹ മന്നാഡിയാർ പ്രേക്ഷകരുടെ മനസ്സിലുണ്ട്. ഇന്ന് ധ്രുവം കാണാത്ത മലയാളികള്‍ വളരെ കുറവായിരിക്കും. എന്നാല്‍ റിലീസ് സമയത്ത് ചിത്രം വൻ പരാജയമായിരുന്നു എന്ന് എത്ര പേർക്കറിയാം. ഗപ്പി പോലെ റിലീസ് വേളയില്‍ പരാജയപ്പെട്ട് പിന്നീട് പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു ധ്രുവവും. എസ് എൻ സ്വാമിയും എ കെ സാജനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സിനിമ പരാജയമായിരുന്നെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രം അന്നും ഇന്നും ഹിറ്റാണ്.ഗൗതമിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തിയത്. തമിഴ് നടന്‍ ചിയാന്‍ വിക്രമിന്റെ ആദ്യ മലയാള സിനിമയാണ് ധ്രുവം. പിന്നീടാണ് വിക്രം മാഫിയ, സൈന്യം, സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായത്. തെന്നിന്ത്യയിലെ സൂപ്പര്‍ നടന്‍ പ്രഭാകറായിരുന്നു ധ്രുവത്തിലെ ഹൈദര്‍ മരയ്ക്കാര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിയത്.

Recommended