ഉപ്പും മുളകും 1000 എപ്പിസോഡിലേക്ക്‌ | Filmibeat Malayalam

  • 5 years ago
Uppum Mulakum 1000 episode coming soon

മിനിസ്‌ക്രീനിലെ ഹാസ്യപരമ്പരകളില്‍ ഏറെ മുന്നിലാണ് ഉപ്പും മുളകിന്റെ സ്ഥാനം. സ്വാഭാവിക അഭിനയവുമായാണ് താരങ്ങളെല്ലാം പരിപാടിയില്‍ അണിനിരക്കുന്നത്. അടുക്കളയിലെ അവിഭാജ്യ
ഘടകമായ ഉപ്പും മുളകും ഇപ്പോള്‍ ചാനലിലെയും പ്രധാന വിഭവമായി മാറിയിരിക്കുകയാണ്. ബിജു സോപാനം, നിഷ ശാരംഗ്,റിഷി എസ് കുമാര്‍, ജൂഹി രുസ്തഗി, ശിവാനി, അല്‍സാബിത്ത് തുടങ്ങിയവരാണ് പരമ്പരയിലെ പ്രധാന അഭിനേതാക്കള്‍. ഇവരെക്കൂടാതെ ഓരോ എപ്പിസോഡിലും അതിഥികളായി മറ്റ് താരങ്ങളുമെത്താറുണ്ട്. യൂട്യബ് ട്രന്‍ഡിങ്ങില്‍ ഏറെ മുന്നിലാണ് ഈ പരമ്പരയുടെ സ്ഥാനം. പരമ്പര 1000 എപ്പിസോഡിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ആരാധകര്‍. അതിന്‍രെ വിശേഷം പങ്കുവെച്ചാണ് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്