• 7 years ago
A total of 140 MLAs, 87 are declared criminal cases against them, says Association for democratic reforms reports said.

കേരള നിയമസഭയില്‍ പകുതിയിലധികം പേരും ക്രിമിനലുകളെന്ന് റിപ്പോർട്ട്. 140 എംഎല്‍എമാരില്‍ 87 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോർട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിൻറെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ കണക്കുപ്രകാരം നിയമസഭയിലെ 64 ശതമാനം എംഎല്‍എമാരും ക്രിമിനലുകളാണ്. 27 പേർക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളാണുള്ളത്. ജാമ്യമില്ലാ കുറ്റം മുതല്‍ വർഷങ്ങള്‍ വരെ ശിക്ഷ ലഭിക്കുന്ന കേസുകളും തെരഞ്ഞെടുപ്പ് ക്രമക്കേടും സ്ത്രീകള്‍ക്കെതിരായ അതിക്രമം വരെയുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കേസുകളാണ് ഇവർക്കെതിരെയുള്ളത്. ധനികനായ നിയമസഭ അംഗം തോമസ് ചാണ്ടിയാണ്. 92 കോടി രൂപയാണ് ആസ്തി. ഇപ്പോൾ അഴിമതി നേരിടുന്ന മന്തച്രി കൂടിയാണ് തോമസ് ചാണ്ടി.

Category

🗞
News

Recommended