• 8 years ago
Porn star Mia Khalifa could be acting in a Malayalam movie soon. Director Omar, who directed Happy Wedding and Chunks has another project to direct before planning Chunks 2. Whatever it is, we know you are waiting to hear more about this and we will update you for sure.

ഒമർ ലുലു ചിത്രത്തിലൂടെ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലേക്ക്. ഹിറ്റ് ചിത്രം ചങ്ക്സിൻറെ രണ്ടാം ഭാഗത്തിലാകും മിയ മലയാളികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക. ഒരു വർഷം മാത്രം നീണ്ട പോണ്‍ കരിയർ കൊണ്ട് ലോകത്തെ ഏറ്റവും വിലയേറിയ പോണ്‍ താരമായി മാറിയ ആളാണ് ലെബനീസ് വംശജയായ മിയ ഖലീഫ. ചങ്ക്സ് 2 ദ കണ്‍ക്ലൂഷൻ എന്നായിരിക്കും ചിത്രത്തിൻറെ പേര്.
ക്യാരക്ടർ റോളിലാകും മിയ എത്തുക. പ്രൊജക്ടിനോട് മിയ അനുകൂലമായാണ് പ്രതികരിച്ചത്. ബോളിവുഡില്‍ നിന്നുള്ള കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നതെങ്കിലും മറ്റ് അണിയറ പ്രവര്‍ത്തകരല്ലൊം ചങ്ക്‌സിന്റെ തന്നെയായിരിക്കും.അടുത്ത മേയില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ ഓണത്തിന് റിലീസിനെത്തിക്കാനാണ് പരിപാടി. ചിത്രത്തിലെ മറ്റ് താരങ്ങളുടെ കാര്യത്തിലും ഇനിയും തീരുമാനമായിട്ടില്ല.

Recommended