ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാൻ; സിയാസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി

  • 4 years ago
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ പ്രധാന മോഡലുകളിൽ ഒന്നാണ് സിയാസ്. മിഡ്-സൈസ് സെഡാൻ ശ്രേണിയിൽ ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി, സ്കോഡ റാപ്പിഡ് തുടങ്ങിയ ശക്തരായ എതിരാളികളുമായി മത്സരിക്കുന്ന മോഡൽ ഈ വിഭാഗത്തിൽ മുൻപന്തിയിൽ തന്നെയാണുള്ളത്. സിയാസ് 2014-ൽ ആണ് വിപണിയിൽ ചുവടുവെക്കുന്നത്. നിലവിൽ 2018-ൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് നമ്മുടെ വിപണിയിൽ തുടരുന്നത്. യഥാർത്ഥത്തിൽ ഈ കാർ ഒരു പ്രീമിയം ഓഫറാണ്. മാരുതി സുസുക്കിയുടെ നെക്‌സ ഡീലർഷിപ്പുകൾ വഴി മാത്രമാണ് സെഡാൻ വിൽക്കുന്നത്.