ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

  • 4 years ago
ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് പുതിയ ഇഎംഐ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് മാരുതി. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു കാര്‍ വാങ്ങന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നും കമ്പനി അറിയിച്ചു. ഇരുകമ്പനികള്‍ക്കും രാജ്യത്ത് വിപുലമായ ശ്യംഖല ഉള്ളത് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ലെക്സി ഇഎംഐ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് തുടക്കത്തില്‍ കുറഞ്ഞ ഈഎംഐ സ്‌കീമുകള്‍ തെരഞ്ഞെടുക്കാം. ആദ്യ മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ വായ്പ തുകയില്‍ 899 രൂപയിലാണ് ഇഎംഐ ആരംഭിക്കുന്നത്. 3 മാസത്തെ കുറഞ്ഞ ഇഎംഐ കാലാവധി കഴിഞ്ഞാല്‍, ഇഎംഐ തുക കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.