• 4 years ago
നാളുകളുടെ കാത്തിപ്പിന് ശേഷം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ. 29.90 ലക്ഷം രൂപയാണ് അഞ്ച് സീറ്റർ പ്രീമിയം എസ്‌യുവിയുടെ എക്സ്ഷോറൂം വില. ഫീൽ, ഷൈൻ എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന വാഹനത്തിന് യഥാക്രമം 29.90 ലക്ഷം രൂപയും, 31.90 ലക്ഷം രൂപയുമാണ് വില വരുന്നത്.

C5 -നായുള്ള ബുക്കിംഗ് ഇതിനകം തന്നെ നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്, ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി ഓൺലൈനിലോ ബ്രാൻഡിന്റെ ലാ മേസൺ ഡീലർഷിപ്പ് വഴിയോ ഓർഡർ ചെയ്യാൻ കഴിയും.

Category

🚗
Motor

Recommended