RJ suraj Apologize for his Video
മലപ്പുറത്തെ പെണ്‍കുട്ടികളുടെ ഫ്ലാഷ്മോബ് ആണ് സോഷ്യല്‍ മീഡിയയിലെ ചർച്ചാവിഷയം. ഡിസംബർ ഒന്നിന് എയ്ഡ്സ് ബോധവത്ക്കരണത്തിൻറെ ഭാഗമായാണ് ഈ പെണ്‍കുട്ടികള്‍ ഡാൻസ് ചെയ്തത്. നിരവധി ആളുകള്‍ ഈ പെണ്‍കുട്ടികളെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഡാൻസ് ഇസ്ലാം വിരുദ്ധമാണെന്നാണ് മത മൌലിക വാദികളുടെയും യാഥാസ്ഥിതിക വാദങ്ങളും പറയുന്നത്. ഈ വിഷയത്തില്‍ ആയിരുന്നു ആര്‍ജെ സൂരജ് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. തന്റേടമുള്ള മൂന്ന് മിടുക്കി കുട്ടികളെ കണ്ടു എന്ന് പറഞ്ഞായിരുന്നു സൂരജ് തന്റെ വീഡിയോ തുടങ്ങിയത്. അവരെ ഏറെ പ്രശംസിച്ചതിന് ശേഷം, ആ പെണ്‍കുട്ടികള്‍ക്കെതിരെ അസഭ്യം പറഞ്ഞുനടക്കുന്നവരെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു സൂരജ്. എന്നാല്‍ സൂരജിന്റെ വിമര്‍ശനങ്ങള്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്നതാണ് എന്നാണ് ഇപ്പോഴത്തെ ആരോപണം. അങ്ങനെയാണ് പൊങ്കാല നടക്കുന്നത്. ഭീഷണികളും ഉണ്ട്.

Category
🗞
News