• 3 years ago
TUV300 സബ് കോംപാക്‌ട് എസ്‌യുവിയുടെ പുതുക്കിയ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് മഹീന്ദ്ര. എന്നാൽ പുതിയൊരു പേരിലാകും ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ ഇത്തവണ നിരത്തിലേക്ക് എത്തുക. ജനപ്രിയ മോഡലായ ബൊലോറോ ശ്രേണി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ ബൊലേറോ നിയോ എന്ന പേരിലാകും പുതിയ TUV300 ഇനിമുതൽ അറിയപ്പെടുക. രാജ്യമെമ്പാടുമുള്ള ഡീലർഷിപ്പുകളിലേക്ക് വാഹനം എത്താൻ തുടങ്ങിയതോടെ അവതരണവും ഉടൻ ഉണ്ടായേക്കും

ഔദ്യോഗിക അരങ്ങേറ്റ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോംപാക്‌ട് എസ്‌യുവി 2021 ജൂലൈ 15 ന് എത്തുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.

Category

🚗
Motor

Recommended