ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം രൂപ

  • 3 years ago
ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റിനെ പുറത്തിറക്കി ഫോക്‌സ്‌വാഗൺ. 8.51 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയ്ക്കാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ പുത്തൻ വകഭേദത്തെ വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. പുതിയ കംഫർട്ട്‌ലൈൻ വേരിയന്റിന് 1.0 ലിറ്റർ ത്രീ സിലിണ്ടർ ടി‌എസ്‌ഐ (ടർബോചാർജ്ഡ് സ്ട്രാറ്റഫൈഡ് ഇഞ്ചക്ഷൻ) പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.