ആഭ്യന്തര വിപണിയിൽ ഏറെക്കാലമായി കാത്തിരുന്ന അപ്രീലിയ SXR 160 പിയാജിയോ ഇന്ത്യ പുറത്തിറക്കി. 1.26 ലക്ഷം രൂപയാണ് മാക്സി സ്കൂട്ടറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഈ മാസം ആദ്യം, പിയാജിയോ SXR 160 -യുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. 5000 രൂപയുടെ പ്രാരംഭ ടോക്കണായി നൽകി ബ്രാൻഡിന്റെ ഔദ്യോഗിക ഓൺലൈൻ വെബ്‌സൈറ്റ് വഴിയോ നിങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പുകളിലൂടെയോ സ്കൂട്ടർ ബുക്ക് ചെയ്യാൻ കഴിയും.
Category
🗞
News