ബിഎസ് VI എക്‌സ്പള്‍സ് 200 -യെ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ഹീറോ. 1.11 ലക്ഷം രൂപയാണ് ബൈക്കിന്റെ എസ്‌ക്ഷോറൂം വില. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പിന് 1.06 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തേടെയാണ് എഞ്ചിനെ നവീകരിച്ചിരിക്കുന്നത്. 199 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 17.8 bhp കരുത്തും 6,500 rpm -ല്‍ 16.45 Nm torque ഉം സൃഷ്ടിക്കും. പഴയ പതിപ്പുമായ താരതമ്യം ചെയ്താല്‍ ബിഎസ് IV എഞ്ചിന്‍ 8,000 rpm -ല്‍ 18.1 bhp കരുത്തും 6,500 rpm -ല്‍ 17.1 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്. പഴയ പതിപ്പില്‍ വാട്ടര്‍ കൂള്‍ഡ് യൂണിറ്റ് ആയിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ ഓയില്‍ കൂളിംഗ് ലഭിക്കുന്നു. മാത്രമല്ല, എക്‌സ്പള്‍സ് 200 ബിഎസ് VI പതിപ്പിന് ഒരു വലിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടറും പുതിയതും വലുതുമായ ബാഷ് പ്ലേറ്റ് ലഭിക്കുന്നു.
Category
🗞
News