രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷന്റെ ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

  • 4 years ago
രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ ബെംഗലൂരുവിൽ എത്തിച്ച് പോർഷ. 2020 ജൂൺ മാസത്തിലാണ് ആഢംബര സ്‌പോർട്‌സ് സലൂണായ പനാമേരയുടെ സ്പെഷ്യൽ '10-ഇയർ എഡിഷൻ' കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. ബ്രാൻഡിന്റെ മുൻനിര മോഡലായ പുതിയ പോർഷ പനാമേര 4 10-ഇയർ എഡിഷന് ഇന്ത്യയിൽ 1.60 കോടി രൂപയാണ് എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ നിരവധി കോസ്മെറ്റിക്, ആക്‌സസറീസ് പരിഷ്ക്കരണങ്ങളാണ് വാഹനത്തിൽ ജർമൻ കമ്പനി പരിചയപ്പെടുത്തുന്നത്. പനാമേര 10-ഇയർ എഡിഷന്റെ ഫസ്റ്റ് ലുക്ക് റിവ്യൂ ആണ് ഇന്ന് ഞങ്ങൾ ഇവിടെ വിവരിക്കുന്നത്.

Recommended