പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

  • 4 years ago
ബി‌എസ്-VI റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ‌ ഇടയ്ക്ക് തനിയെ നിന്നു പോകുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോർട്ടു ചെയ്യുന്നത്. തുടർന്ന് ഈ പ്രശ്‌നം കമ്പനി ഇപ്പോൾ പരിഹരിച്ചതായും റിപ്പോർട്ടുകളുണ്ട്. ബി‌എസ്-VI‌ ഹിമാലയന്റെ നിരവധി ഉടമകൾ‌ ഇത്തരം പ്രശ്നത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ റെവ്-റേഞ്ചിന്റെ താഴത്തെ താഴെയെത്തുമ്പോഴേക്കുമാണ് ഈ പ്രശ്നം സംഭവിക്കുന്നതെന്നാണ് ഉടമകൾ പറയുന്നത്. ബൈക്ക് തണുത്തിക്കുന്ന അവസ്ഥയിൽ നിന്ന് സ്റ്റാർട്ട് ചെയ്തതിനുശേഷം ചൂടാകുമ്പോൾ ചില ഉപഭേക്താക്കളുടെ മോഡലുകൾ തനിയെ നിന്നു പോകുന്നുണ്ടെങ്കിലും മറ്റുള്ളവർക്ക് ബൈക്ക് സ്റ്റാർട്ട് ആവുന്നേയില്ലെന്ന പരാതിയാണുള്ളത്.