മണ്ണിനടിയിലെ റോമൻ കോട്ട

  • 5 years ago
റോമൻ ചക്രവർത്തി ജൂലിയസ് സീസറെപ്പറ്റി ചരിത്രം എല്ലാവര്ക്കും അറിയാം. ബിസി 55ൽ അദ്ദേഹം മുതൽ പലരും പല കാലങ്ങളിലായി ബ്രിട്ടനെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എഡി 43–47 കാലഘട്ടങ്ങളിൽ അതു വിജയം കാണുകയും ചെയ്തു. ബ്രിട്ടണിലെ തെംസ് നദി കേന്ദ്രീകരിച്ച് ഒരു കേന്ദ്രം നിർമിക്കുകയായിരുന്നു റോമാക്കാരുടെ ലക്ഷ്യം. അതുവഴി ലോകവ്യാപാരം നിയന്ത്രിക്കുകയെന്നതു തന്നെ കാര്യം. ഇതിന്റെ ഭാഗമായി ലണ്ടനിലും മറ്റു പ്രധാന നഗരങ്ങളിലും റോഡുകളും കെട്ടിടങ്ങളും കോട്ടകളുമൊക്കെ കെട്ടിപ്പൊക്കിയിരുന്നു റോമാക്കാർ. പക്ഷേ കാലക്രമേണ അവയെല്ലാം മണ്ണടിഞ്ഞു പോയി. അവയ്ക്കു മുകളിൽ വമ്പൻ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നുവന്നു. അപ്പോഴും ഇടയ്ക്കിടെ മണ്ണിനടിയിൽ നിന്ന് റോമൻ അവശിഷ്ടങ്ങൾ തല പൊക്കാറുണ്ട്. അത്തരമൊരു കണ്ടെത്തലാണ് ഇപ്പോൾ ബ്രിട്ടിഷ് പുരാവസ്തു ഗവേഷകരെ അമ്പരപ്പിച്ചു സംഭവിച്ചിരിക്കുന്നത്.

Recommended