• 5 years ago
2015 ലാണ് നാസയുടെ ന്യൂ ഹൊറൈസണ്‍ പേടകം പ്ലൂട്ടോയ്ക്കരികില്‍ എത്തിയത്.സൗരയൂഥത്തിന്റെ അങ്ങേയറ്റത്തിരിക്കുന്ന പ്ലൂട്ടോയെ കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണത്തിന് വഴിമരുന്നിടുന്ന വിവരങ്ങളാണ് പേടകം നൽകിയത്.എന്നാല്‍ പ്ലൂട്ടോയെ കുറിച്ച് വിശദമായൊരു പഠനത്തിന് ആവശ്യമായ ഉപകരണങ്ങളൊന്നും ന്യൂ ഹൊറൈസണിൽ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ പ്ലൂട്ടോയുമായി ബന്ധപ്പെട്ട വിശദ പഠനത്തിനായി മറ്റൊരു പ്ലൂട്ടോ ഉദ്യമത്തിന് നാസ കോപ്പുകൂട്ടുകയാണ്.ഒരൊറ്റ ഓര്‍ബിറ്റര്‍ ഉപയോഗിച്ച് രണ്ട് ഭൗമ വര്‍ഷത്തോളം പ്ലൂട്ടോയെ നിരീക്ഷിക്കാനും അതിന് ശേഷം പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന കുയ്പെര്‍ ബെല്‍റ്റ് എന്ന ഭാഗത്തെ മറ്റ് വസ്തുക്കളെ നിരീക്ഷിക്കാനുമാണ് ഗവേഷകര്‍ ആഗ്രഹിക്കുന്നത് എന്ന് സൗത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്ലൂട്ടോ ഓര്‍ബിറ്റര്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാര്‍ലി ഹോവെറ്റ് പറഞ്ഞു

Category

🗞
News

Recommended