ചന്ദ്രയാൻ -2 ഓർബിറ്റർ പകർത്തിയ ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടു

  • 5 years ago
ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ചന്ദ്രയാൻ -2 ന്റെ ഓർബിറ്റർ പകർത്തിയ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നുള്ള പുതിയ ത്രിമാന ചിത്രങ്ങൾ പുറത്തുവിട്ടു. ചന്ദ്രയാൻ -2 ലെ ടെറൈൻ മാപ്പിങ് ക്യാമറ -2 ആണ് ചന്ദ്ര ഉപരിതലത്തിൽ നിന്നുള്ള ഒരു ഗർത്തത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.