വാട്സാപ്പിന്റെ പുതിയ പതിപ്പ് ബാറ്ററി ചാര്‍ജ് വിഴുങ്ങുന്നു

  • 5 years ago
ആൻഡ്രോയിഡ് ഫോണുകളിലെ ഫിംഗർപ്രിന്റ് ലോക്ക്, ഗ്രൂപ്പ് സ്വകാര്യത, ഡാർക്ക് തീം തുടങ്ങി നിരവധി മാറ്റങ്ങളുമായി അവതരിപ്പിച്ച വാട്സാപ്പിന്റെ പുതിയ പതിപ്പ് ഫോണുകൾ ഉപയോക്താക്കൾക്ക് വൻ തലവേദനയാകുന്നു. പുതിയ ഫീച്ചറുകൾ പരീക്ഷിക്കാനും ആസ്വദിക്കാനുമായി വാട്സാപ് അപ്ഡേറ്റ് ചെയ്തവർക്കെല്ലാം ഫോൺ ബാറ്ററി ഡ്രെയിൻ പ്രശ്നത്തിലായിട്ടുണ്ട്.നിരവധി ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളുടെ റിപ്പോർട്ടുകൾ പ്രകാരം ജനപ്രിയ മുൻനിര ഫോണുകളിൽ പോലും ബാറ്ററി പെട്ടെന്ന് തീർക്കുന്നുണ്ടെന്നാണ്. വൺപ്ലസ്, സാംസങ് ഹാൻഡ്സെറ്റുകളിലാണ് ഈ പ്രശ്നം കാര്യമായി കണ്ടെത്തിയിരിക്കുന്നത്. പുതിയ വാട്സാപ് അപ്‌ഡേറ്റ് പുറത്തിറങ്ങിയതു മുതൽ നിരവധി വൺപ്ലസ് ഫോൺ ഉപയോക്താക്കൾ ബാറ്ററി ഡ്രെയിൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് ശരാശരി 33 - 40 ശതമാനം ബാറ്ററി ഡ്രെയിനേജ് അനുഭവപ്പെടുന്നുണ്ട്. എല്ലാ വൺപ്ലസ് ഫോണുകളിലും ആൻഡ്രോയിഡ് 9, ആൻഡ്രോയിഡ് 10 ഒഎസാണ് ഉപയോഗിക്കുന്നത്.