ചെമ്മീൻ മുസ്ലീങ്ങൾക്ക് ഹറാം?? പുതിയ മതപഠനം | Oneindia Malayalam

  • 6 years ago
Jamia Nizamia,has issued a decree (fatwa) that consumption of prawn is not permissible for Muslims.

തിയ ഫത് വയുമായി ഹൈദരാബാദിലെ മുസ്ലി മതപഠന കേന്ദ്രം. മുസ്ലിങ്ങള്‍ ചെമ്മീന്‍ കഴിക്കരുതെന്നും ഇസ്ലാമില്‍ ഇത് അനുവദനീയമല്ലെന്നുമാണ് ഫത് വയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ്യ എന്ന കല്‍പ്പിത സര്‍വ്വകലാശാലയാണ് മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ചെമ്മീന്‍ കഴിക്കുന്നത് വിലക്കിക്കൊണ്ട് ഫത് വ പുറപ്പെടുവിച്ചിട്ടുള്ളത്.ബാങ്ക് ഉദ്യോഗസ്ഥരെ വിവാഹം കഴിക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ദാറുല്‍ ഉലൂം ദിയോബന്ത് ഫത് വ പുറപ്പെടുവിച്ചിരുന്നു. ബാങ്ക് ജോലിക്കാരുള്ളവരുടെ കുടുംബത്തിലേയ്ക്ക് മുസ്ലിം പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയയ്ക്കരുതെന്നായിരുന്നു രാജ്യത്തെ ഏറ്റവും വലിയ മതപഠനകേന്ദ്രം പുറപ്പെടുവിച്ച ഫത് വ. ബാങ്കിംഗ് മേഖല പ്രവര്‍ത്തിക്കുന്നത് പലിശയുടെ അടിസ്ഥാനത്തിലാണെന്നും ഇത് ഇസ്ലാമിന് ഹറാമാണെന്നുമാണ് ദാറുല്‍ ഉലൂമിന്റെ ദാറുല്‍ ഇഫ്തയുടെ ഫത് വയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇസ്ലാം മുസ്ലിം സ്ത്രീകളെ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നില്ലെന്നും ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതിനും ഇസ്ലാമിനും ശരിഅത്ത് നിയമങ്ങള്‍ക്കും എതിരാണെന്നും. മുസ്ലിം സ്ത്രീകളുടെ മുഖം മറ്റ് പുരുഷന്മാര്‍ കാണുന്നത് ഇസ്ലാമില്‍ അനുവദനീയമല്ലെന്നും ദാറുല്‍ ഇഫ്തയുടെ മുഫ്തി താരിഖ് ഖഷ്മി ചൂണ്ടിക്കാണിക്കുന്നു.