പരസ്പരത്തിനും ദീപ്തി ഐപിഎസ്സിനും ആയിരം ട്രോള്‍ പ്രണാമങ്ങള്‍ | filmibeat Malayalam

  • 6 years ago
parasparam trolls are going viral in social media
ദീപ്തി ഐപിഎസ് മരിച്ചു എന്ന കാര്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. സൂരജിന്റെ ബേക്കറിയേയും ഇന്ത്യാ മഹാരാജ്യത്തേയും തീവ്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ ഇനി ആരുണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ലോകം. സൂരജ് വിഴുങ്ങിയ ബോംബ് നിര്‍വ്വീര്യമാക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞ ഡോക്ടറെ പോലും സംശയിക്കേണ്ടിയിരിക്കുന്നു! എന്തായാലും ഈ ദു:ഖത്തില്‍ ട്രോളന്‍മാരും പങ്കെടുക്കുകയാണ്. പരസ്പരം സീരിയല്‍ ഏഷ്യാനെറ്റില്‍ അവസാനിക്കുന്നു എന്നേ ഉള്ളൂ, പക്ഷേ, പ്രേക്ഷക മനസ്സുകളില്‍ അത് എന്നും തുടര്‍ന്നുകൊണ്ടേയിരിക്കും. ദീപ്തിയും സൂരജും അനശ്വരരായി തുടരും.
#Parasparam

Recommended