ലാലേട്ടൻ ചിത്രത്തിലെ ഒരു സെല്‍ഫ് ട്രോള്‍ | filmibeat Malayalam

  • 7 years ago
Self troll dialogue in Velipadinte Pusthakam

മോഹൻലാല്‍ ലാല്‍ജോസ് കൂട്ടുകെട്ടിലൊന്നിച്ച ചിത്രമാണ് വെളിപാടിൻറെ പുസ്തകം. കരിയറില്‍ ആദ്യമായാണ് മോഹൻലാലും ലാല്‍ ജോസും ഒന്നിച്ചെത്തുന്നത്. എന്നാല്‍ മോഹൻലാല്‍-ലാല്‍ ജോസ് മാജിക് കാണാൻ പോയ പ്രേക്ഷകർക്ക് നിരാശയായിരുന്നു ഫലം. മികച്ച ഇനിഷ്യല്‍ കളക്ഷൻ നേടിയ ചിത്രത്തിന് തുടർദിസങ്ങളില്‍ അത് നിലനിർത്താൻ സാധിച്ചില്ല. ഇപ്പോഴിതാ ചിത്രം തിയറ്റർ വിട്ടു. ചിത്രത്തിൻറെ ഡിവിഡി ഇറങ്ങിയതോടെ പല സീനുകളും വീണ്ടും ചർച്ചയായിരിക്കുകയാണ്. വെളിപാടിൻറെ പുസ്തകം പരാജയപ്പെടാനുള്ള കാരണം ചിത്രത്തില്‍ തന്നെയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. വെളിപാടിന്റെ പുസ്തകത്തിലെ ആദ്യ പാതിയിലെ ഒരു രംഗം ചിത്രത്തിനുള്ള സെല്‍ഫ് ട്രോളായി മാറി എന്നാണ് കണ്ടെത്തല്‍. കോളേജ് ഹോസ്റ്റല്‍ നിര്‍മാണത്തിന് ഫണ്ട് കണ്ടെത്താന്‍ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ നടക്കുന്ന ചര്‍ച്ചയിലെ ഒരു രംഗമാണ് സെല്‍ഫ് ട്രോളായി ഉയര്‍ത്തിക്കാണിക്കുന്നത്.

Recommended