Skip to playerSkip to main contentSkip to footer
  • 3/13/2021
Kerala Assembly election 2021: All you need to know about Manjeswaram constituency

കാസര്‍ഗോഡ് താലൂക്കില്‍ പെടുന്ന, കേരളത്തിലെ വടക്കെ അറ്റത്തു കിടക്കുന്ന മണ്ഡലം. കന്നഡ, കൊങ്കിണി, മലയാളം ഭാഷകള്‍ സംസാരിക്കുന്നവരെ ഇവിടെ കാണാം. കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമായ കാലത്ത് പോലും ബി ജെ പിക്കാര്‍ ഓരോ തിരഞ്ഞെടുപ്പിലും പറയുന്ന ഒരു കാര്യമുണ്ട്. തെക്ക് നേമവും വടക്ക് മഞ്ചേശ്വരവും ഞങ്ങള്‍ പിടിക്കും. നേമത്ത് ഒടുവില്‍ താമര വിരിഞ്ഞു. എന്നാല്‍ മൂന്ന് പതിറ്റാണ്ടായി മഞ്ചേശ്വരത്ത് ബി ജെ പി റണ്ണറപ്പാണ്.2016ലെ തിരഞ്ഞെടുപ്പില്‍ വിജയത്തിന് തൊട്ടരികിലെത്തി ബിജെപി. മുസ്ലീം ലീഗിന്റെ പി ബി അബ്ദുല്‍ റസാഖ് വെറും 89 വോട്ടിനാണ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. അതിനാല്‍ തന്നെ ഇത്തവണ മഞ്ചേശ്വരത്ത് ബിജെപി കൊടി പാറിക്കുമോ എന്നതാണ് ആകാംക്ഷയേറ്റുന്നത്. മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയ മനസ്സ് ഒന്ന് പരിശോധിക്കാം

Category

🗞
News

Recommended