ഐ-ടർബോ പതിപ്പുമായി കൂടുതൽ കരുത്താർജിച്ച് ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

  • 3 years ago

ടാറ്റ മോട്ടോർസ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ കൂടുതൽ ശക്തവും സ്‌പോർട്ടിയറുമായ പതിപ്പായ ആൾ‌ട്രോസ് ഐ-ടർബോ എന്ന മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ ടർബോ-പെട്രോൾ മോഡലുകൾക്ക് ക്രമാനുഗതമായി വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനുള്ള ബ്രാൻഡിന്റെ പദ്ധതിയുടെ ഭാഗമാണിത്. പുതിയ ഫീച്ചറുകൾ, ഡ്രൈവിംഗ് മോഡുകൾ, കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള മാറ്റങ്ങളുമായി പുതിയ ടാറ്റ ആൾട്രോസ് ഐ-ടർബോ ഹാച്ച്ബാക്ക് ഇപ്പോൾ വരുന്നു. ഞങ്ങൾക്ക് അടുത്തിടെ ടാറ്റ ആൾട്രോസ് ഐ-ടർബോ പെട്രോൾ ഹാച്ച്ബാക്ക് ഓടിക്കാൻ അവസരം ലഭിച്ചു, താരതമ്യേന ശക്തമായ പ്രീമിയം ഹാച്ച്ബാക്കിനൊപ്പം ചെലവഴിക്കാൻ പരിമിതമായ സമയമെ ലഭിച്ചുള്ളൂ എങ്കിലും ഇതിനുള്ളിൽ വാഹനം ഞങ്ങളെ പൂർണ്ണമായും ആകർഷിച്ചു. പുതിയ ടാറ്റ ആൾട്രോസ് ഐ-ടർബോയെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ചുവടെ പങ്കുവെക്കുന്നു.