• 5 years ago
2015-ലാണ് ഹോര്‍നെറ്റ് 160-യെ ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. തുടക്കം മുതല്‍ മോട്ടോര്‍ സൈക്കിള്‍ വളരെയധികം ജനപ്രീയമാകുകയും വലിയ തോതില്‍ വില്‍പ്പന കൈവരിക്കുകയും ചെയ്തു. യുവതലമുറയെ ലക്ഷ്യംവെച്ചായിരുന്നു ബൈക്കിനെ വിപണിയില്‍ പുറത്തിറക്കിയത്. ഇപ്പോള്‍ ഹോണ്ട രണ്ടാം തലമുറ ഹോര്‍നെറ്റ് 2.0 പുറത്തിറക്കി. മോട്ടോര്‍സൈക്കിളിന്റെ എക്സ്ഷോറൂം വില 1.27 ലക്ഷം രൂപയാണ്. വില വര്‍ധനവിനൊപ്പം അടിമുടി മാറ്റങ്ങളോടെയാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. ഹോര്‍നെറ്റ് 2.0 ഇപ്പോള്‍ ശരിക്കും സ്‌പോര്‍ട്ടി ആയി കാണപ്പെടുന്നു, കൂടാതെ ഒരു വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിനും അവതരിപ്പിക്കുന്നു. പുതിയ ബൈക്കിന്റെ സവിശേഷതകളും ഫീച്ചറുകളും, റൈഡിംഗ് ഗുണങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം.

Category

🗞
News

Recommended