ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗം അതിവേഗം വളരുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇവി വിഭാഗത്തിൽ നിരവധി പുതിയ നിർമ്മാതാക്കൾ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. അതിലൊന്നാണ് 2018 -ൽ സ്ഥാപിതമായ കിഴക്കൻ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഈവ് ഇന്ത്യ. സ്ഥാപിതമായതിനുശേഷം, കമ്പനി ഇതിനകം തന്നെ രാജ്യത്ത് നാല് ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചു, കമ്പനിയുടെ പ്രധാന മോഡൽ സെനിയയാണ്. ഈവ് സെനിയ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡിന്റെ ആദ്യ മോഡലാണ്, ഇപ്പോൾ കുറച്ച് ആഴ്ചകളായി സ്കൂട്ടർ ഞങ്ങളോടൊപ്പമുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇഷ്ടമുള്ളത്രയും ഇത് ഓടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ, സെനിയയെക്കുറിച്ച് ഞങ്ങൾ ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ ഇതാ!
Category
🚗
Motor