അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ നിരത്തിലെത്തിയ ഹ്യുണ്ടായിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി മോഡലാണ് ട്യൂസോണ്‍. വിപണിയില്‍ എത്തിയ നാളുകളില്‍ മോഡലിന് കാര്യമായ സ്വീകാര്യതയും വില്‍പ്പനയും ലഭിക്കുകയും ചെയ്തു. എന്നാല്‍ വില്‍പ്പന ഇടിഞ്ഞതോടെ മോഡലിന് പല പരിഷ്‌കാരങ്ങളും, ഫെയ്‌സ്‌ലിഫ്റ്റുകളും ബ്രാന്‍ഡ് സമ്മാനിച്ചു. എന്നിരുന്നാലും, ട്യൂസോണ്‍ എസ്‌യുവിയുടെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വര്‍ഷം ആദ്യം നടന്ന 2020 ഓട്ടോ എക്സ്പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ജൂലൈ മാസത്തില്‍ 22.3 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കമ്പനി പുറത്തിറക്കുകയും ചെയ്തു. നിലവിലെ സാഹചര്യം കാരണം, ഞങ്ങള്‍ക്ക് പുതിയ ട്യൂസോണ്‍ പരീക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍, മോഡലിന്റെ GLS 4WD ഒരു ദിവസത്തേക്ക് ഞങ്ങള്‍ക്ക് പരീക്ഷണത്തിനായി ലഭിച്ചു. എസ്‌യുവിയെക്കുറിച്ച് ഞങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നിങ്ങളുമായി പങ്കുവെയ്ക്കാം.
Category
🚗
Motor