• 4 years ago
'GT-R സ്‌കൈലൈന്‍' ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും മികച്ച ചില കാറുകള്‍ വാഗ്ദാനം ചെയ്യുന്ന ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍, ഇന്ത്യന്‍ വിപണിയില്‍ അതിന്റെ ചുവടുപിടിക്കാന്‍ കുറച്ചുകാലമായി പാടുപെടുകയാണ്. കാലക്രമേണ കമ്പനി രാജ്യത്ത് നിരവധി ഉത്പ്പന്നങ്ങള്‍ അവതരിപ്പിച്ചു, അവയില്‍ മിക്കതും ആദ്യം മികച്ച പ്രകടനം കാഴ്ചവച്ചതായി തോന്നിയെങ്കിലും പിന്നീട് പരാജയപ്പെട്ടുവെന്ന് വേണം പറയാന്‍. രാജ്യത്ത് എസ്‌യുവി പ്രവണത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച നിസാന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിപണിയില്‍ കിക്‌സ് എസ്‌യുവി വാഗ്ദാനം ചെയ്തു. 2020 -ൽ പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളുടെ വരവ്, കിക്‌സിന്റെയും മാറ്റത്തിന് വഴിതെളിച്ചു. പുതിയ 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി. റെനോ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചെടുത്ത് ഈ എഞ്ചിന്‍ പുതിയ കിക്‌സിന് മുതല്‍ കൂട്ടാകും എന്ന് വേണം പറയാന്‍. ഈ എഞ്ചിന്‍ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന കരുത്തും ടോര്‍ഖും ഉല്‍പാദിപ്പിക്കുന്നു. ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന 2020 നിസാന്‍ കിക്‌സ് ഡ്രൈവില്‍ ഞങ്ങള്‍ക്ക് ലഭിച്ച അനുഭവങ്ങള്‍ ഇതാ.

Category

🚗
Motor

Recommended