ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ജാഗ്വര്‍, ലാന്‍ഡ് റോവര്‍ ഓഫ്-റോഡ് എസ്‌യുവിയായ ഡിഫെന്‍ഡര്‍ ശ്രേണി ഇന്ത്യയില്‍ പുറത്തിറക്കി. ഇതാദ്യമായാണ് 'ഡിഫെന്‍ഡര്‍' നെയിംപ്ലേറ്റ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. ഡിഫെന്‍ഡര്‍ 90, ഡിഫെന്‍ഡര്‍ 110 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. രണ്ട് വേരിയന്റുകളിലായി അഞ്ച് പതിപ്പുകളും ലഭ്യമാണ്. ആദ്യഘട്ടത്തില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 90 ഇന്ത്യയില്‍ അവതരിപ്പിക്കും. ഷോറൂമുകളില്‍ ഉണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ ഡിഫെന്‍ഡര്‍ SE, ഡിഫെന്‍ഡര്‍ ഫസ്റ്റ് പതിപ്പ് എന്നിവയായിരുന്നു. പുതിയ ഡിഫെന്‍ഡറിന്റെ ഫസ്റ്റ് ലുക്ക് ഇവന്റായതിനാല്‍, എസ്‌യുവിയെക്കുറിച്ച് ഞങ്ങള്‍ക്ക് പറയാനുള്ളത് കാര്യങ്ങള്‍ ഇതാ.
Category
🚗
Motor