• 4 years ago
ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, തങ്ങളുടെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഹനം ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ഓഫറാണിത്. ഇപ്പോഴിതാ വാഹനം അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2020 ഒക്ടോബര്‍ 8 -ന് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. 2022 -ഓടെ EQ സബ് ബ്രാന്‍ഡിന് കീഴില്‍ അവതരിപ്പിച്ച 10 മോഡലുകളുകള്‍ അവതരിപ്പിക്കുമെന്ന് ബ്രാന്‍ഡ് അറിയിച്ചിരുന്നു. ഇതില്‍ ആദ്യത്തെ മോഡലാകും ഇത്. നേരത്തെ ഏപ്രില്‍ മാസത്തില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും കൊറോണ വൈറസ് മഹാമാരി മൂലം അവതരണം മാറ്റിവെയ്ക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണികളില്‍ ഔഡി ഇ-ട്രോണ്‍, ജാഗ്വര്‍ I-പേസ് മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

Category

🚗
Motor

Recommended