• 5 years ago
കിയ മോട്ടോർസ് ഇന്ത്യ തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സോനെറ്റ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്തിച്ചു. രാജ്യത്തെ ബ്രാൻഡിന്റെ മൂന്നാമത്തെ മോഡലും ഏറ്റവും പുതിയ എൻ‌ട്രി ലെവൽ ഓഫറുമാണിത്. 6.71 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയ്ക്കാണ് നിർമ്മാതാക്കൾ ഇപ്പോൾ സോനെറ്റ് രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിക്കുന്നത്. ടെക്-ലൈൻ, GT-ലൈൻ പതിപ്പുകൾക്ക് കീഴിൽ ആകെ ആറ് വേരിയന്റുകളിലാണ് കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. ടെക്-ലൈനിന് കീഴിൽ HTE, HTK, HTK +, HTX, HT+ എന്നിങ്ങനെ അഞ്ച് വേരിയന്റുകൾ അണിനിരക്കുമ്പോൾ GT-ലൈനിൽ റേഞ്ച്-ടോപ്പിംഗ് GTX+ വേരിയൻറ് ലഭിക്കുന്നു. കിയ സോനെറ്റിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിന് 11.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

Category

🚗
Motor

Recommended