• 4 years ago
2020 മെയ് മാസത്തിലാണ് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി, തങ്ങളുടെ കണ്‍ട്രിമാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തിയത്. JCW രൂപകല്‍പ്പന ചെയ്ത പുതിയ സബ് കേംപാക്ട് എസ്‌യുവി റോഡുകളില്‍ മികച്ച ഡ്രൈവിംഗ് അനുഭവമാണ് നല്‍കുന്നത്. ചെറിയ ചില പരിഷകരണങ്ങളാണ് ഈ 2021 പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. പുതിയ മിനി JCW കണ്‍ട്രിമാന്‍ ഈ വര്‍ഷം നവംബറില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും നവീകരിച്ച പതിപ്പിന്റെ സവിശേഷതയാണ്. എല്‍ഇഡിയാണ് ടെയില്‍ലാമ്പും. ടെയില്‍ ലാമ്പുകളില്‍ യൂണിയന്‍ ജാക്ക് ഡിസൈന്‍ നല്‍കിയിട്ടുണ്ട്. മുന്നിലെ ഗ്രില്ലിലും ചെറിയ നവീകരണം കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുതിയ അലോയി വീല്‍ ഓപ്ഷനുകളുമായാണ് കാര്‍ വരുന്നത്. അകത്തളത്തിലും കമ്പനി നവീകരണം വരുത്തിയിട്ടുണ്ട്.

Category

🚗
Motor

Recommended