TUV300 എസ്‌യുവിയെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് മഹീന്ദ്ര. ബ്രാൻഡിന്റെ ആദ്യകാല കോംപാക്‌ട് എ്സ്‌യുവി മോഡലിനെ ആഭ്യന്തര വിപണിയിൽ നിന്നും പിൻവലിക്കുന്നതിന്റെ സൂചനയാകാം ഇതെന്നാണ് റിപ്പോർട്ടുകൾ. അതായത് രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി TUV300-നെ പരിഷ്ക്കരിക്കുന്നതിന്റെ സൂചനകളൊന്നും ഇതുവരെ മഹീന്ദ്ര നൽകിയിട്ടില്ല. 2015-ലാണ് ബോക്‌സി രൂപകൽപ്പയുള്ള കോംപാക്‌ട് എസ്‌യുവിയെ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. പിന്നീട് 2019-ൽ മഹീന്ദ്ര TUV300-ന് വീണ്ടും ഒരു നവീകരണം കമ്പനി നൽകിയതും ശ്രദ്ധേയമായി.
Category
🚗
Motor