• 5 years ago
ആംപിയർ ഇലക്ട്രിക് പുതിയ മാഗ്നസ് പ്രോ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. 73,990 രൂപ വിലയുള്ള ഈ പുതിയ ഇലക്ട്രിക് സ്കൂട്ടർ ആദ്യമായി ബെംഗളൂരുവിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ 190 നഗരങ്ങളിലും പട്ടണങ്ങളിലും വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ 200 ഷോറൂമുകൾ വഴി സ്കൂട്ടർ ഉടൻ തന്നെ രാജ്യത്തുടനീളം വിൽപ്പനയ്‌ക്കെത്തും. ഈ വിലയിൽ മാഗ്നസ് 60-നെ അപേക്ഷിച്ച് മാഗ്നസ് പ്രോയ്ക്ക് കൂടുതൽ ഓഫറുകൾ ഉണ്ട് എന്നതാണ് ശ്രദ്ധേയം. ബ്ലൂഷ് പീൽ വൈറ്റ്, മെറ്റാലിക് റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഗോൾഡൻ യെല്ലോ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് പുതിയ മാഗ്നസ് പ്രോ അവതരിപ്പിച്ചിരിക്കുന്നത്.

Category

🗞
News

Recommended