ടൈഗര്‍ 900 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ട്രയംഫ്. ബൈക്കിന്റെ ടീസര്‍ ചിത്രങ്ങള്‍ അടുത്തിടെ കമ്പനി പുറത്തുവിട്ടിരുന്നു. പിന്നാലെ ബൈക്കിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു. തെരഞ്ഞെടുത്ത ഏതാനും ഡീലര്‍ഷിപ്പുകള്‍ വഴിയാകും ബുക്കിങ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബുക്കിങ് തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2020 ജൂണ്‍ മാസത്തോടെ ബൈക്ക് വിപണിയില്‍ എത്തിയേക്കുമെന്ന് കമ്പനി സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സ്ഥിരീകരിച്ചിരിക്കുകയാണ് ട്രയംഫ്. 2020 ജൂണ്‍ 19 -ന് ബൈക്ക് വിപണിയില്‍ എത്തും എന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.
Category
🗞
News