പുതുതലമുറ XUV500, സ്‌കോര്‍പിയോ മോഡലുകളുടെ അരങ്ങേറ്റം വൈകിപ്പിച്ച് മഹീന്ദ്ര. ഇരുമോഡലുകളുടെയും അവതരണം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ (2021-22) മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇരുമോഡലുകളും വിപണിയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിപണിയിലെ നിലവിലെ സാഹചര്യവും, ലോക്ക്ഡൗണുമാണ് മഹീന്ദ്രയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. കമ്പനിയുടെ ത്രൈമാസ വില്‍പ്പന കണക്കുകള്‍ പ്രഖ്യാപിച്ച വേളയിലാണ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്.
Category
🚗
Motor