• 5 years ago
ആഗോളതലത്തിൽ ജനപ്രിയമായ ബോണവില്ലെ സീരിസിലെ പുത്തൻ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ് മോട്ടോർസൈക്കിൾ. ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളുടെ ആഭ്യന്തര വിപണിയിൽ ഇനി ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് സ്‌പെഷ്യൽ എഡിഷൻ ബൈക്കുകളും ഉണ്ടാകും. അന്താരാഷ്ട്ര വിപണികളിൽ ബോണവില്ലെ ബ്ലാക്ക് എഡിഷൻ പ്രീമിയം മോട്ടോർസൈക്കിളുകൾ വിപണിയിൽ എത്താൻ തുടങ്ങിയിട്ട് നാളുകളായിരുന്നെങ്കിലും ഇക്കാലമത്രയും ഇന്ത്യയിൽ ഇവയെ പുറത്തിറക്കാൻ ബ്രാൻഡ് വിമുഖത കാണിക്കുകയായിരുന്നു. ബോണവില്ലെ T100 ബ്ലാക്കിന് 8,87,400 രൂപയും ബോണവില്ലെ T120 ബ്ലാക്കിന് 9,97,600 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ എക്സ്ഷോറൂം വില.

Category

🚗
Motor

Recommended