വാഹനം വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്ന നിബന്ധന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) പിന്‍വലിച്ചു. കാറുകള്‍ക്ക് മൂന്നു വര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും ഇന്‍ഷുറന്‍സ് പോളിസി വേണമെന്ന നിര്‍ദേശമാണ് പിന്‍വലിച്ചത്. പകരം പഴയ രീതിയില്‍ ഒരു വര്‍ഷത്തേക്കുമുള്ള പോളിസി എടുത്താല്‍ മതി. ഓഗസ്റ്റ് ഒന്നു മുതല്‍ ഈ നിയമം നിലവില്‍ വരും. അതുവരെ നിലവിലെ രീതി തുടരുമെന്നും അറിയിച്ചു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് 2018 സെപ്റ്റംബര്‍ ഒന്ന് മുതലാണ് ദീര്‍ഘകാല പോളിസി നടപ്പാക്കിയത്.
Category
🚗
Motor