പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും അത് മെച്ചപ്പെടുത്തുന്നതിനുള്ള പല വഴികള്‍ തേടുകയാണ് നിര്‍മ്മാതാക്കള്‍. തുടക്കം മുതല്‍ മികച്ച ഓഫറുകളും പദ്ധതികളുമാണ് പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി നല്‍കുന്നത്. നേരത്തെ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവരുമായി സഹകരിച്ചാണ് ഉപഭോക്താക്കള്‍ക്കായി പുതിയ വായപ പദ്ധതികള്‍ കമ്പനി അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മഹീന്ദ്ര ഫിനാന്‍സിനെയും മാരുതി കൂടെ കൂട്ടിയിരിക്കുന്നത്. മാരുതിയുടെ വാഹനങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ വായ്പാ സൗകര്യമൊരുക്കുന്നതിനായിട്ടാണ് ഈ സഹകരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമായും മൂന്ന് ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഇരുവരും ചേര്‍ന്ന് ഒരുക്കുന്നത്.
Category
🚗
Motor