ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്പോര്‍ട്സ് ബൈക്കായ നിഞ്ച ZX-25R -നെ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവസാക്കി. ന്യൂസിലന്‍ഡിലാണ് ബൈക്കിനെ ആദ്യമായി കമ്പനി അവതരിപ്പിച്ചത്. 15,990 ന്യൂസിലന്‍ഡ് ഡോളര്‍ (ഏകദേശം 7.89 ലക്ഷം രൂപ) ആണ് ബൈക്കിന്റെ വില. അവതരിപ്പിച്ചതിന് പിന്നാലെ ബൈക്കിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു. ബൈക്കിനെ അവതരിപ്പിക്കുന്നത് നേരത്തെ കമ്പനി മാറ്റിയിരുന്നു. ലോകവ്യാപകമായി പടര്‍ന്നുപിടിച്ച കൊവിഡ്-19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ബൈക്കിന്റെ അവതരണം കമ്പനി മാറ്റിവെച്ചത്. ഇന്തോനേഷ്യയില്‍ ഏപ്രില്‍ നാലിനാണ് പുത്തന്‍ 250 സിസി മോഡലിനെ അവതരിപ്പിക്കാന്‍ കവസാക്കി തീരുമാനിച്ചിരുന്നത്.
Category
🗞
News