• 4 years ago


ഇരുപത് വർഷത്തോളമായി വാഹന വിപണിയിലെ സജീവ സാന്നിധ്യമാണ് മഹീന്ദ്ര ബൊലേറോ. രാജ്യത്ത് ഏറ്റവുമധികം വിൽക്കുന്ന ബ്രാൻഡിന്റെ മൾട്ടി യൂട്ടിലിറ്റി വാഹനമായി ഇത് മാറിയതും നമ്മൾ സാക്ഷ്യംവഹിച്ചതാണ്. വർക്ക്‌ഹോഴ്‌സ് സ്വഭാവവും യാത്രക്കാരെ അനായാസം കൊണ്ടുപോകാനുള്ള കഴിവുമാണ് ബൊലേറോയിലേക്ക് ഉപഭോക്താക്കളെ ആകർഷിച്ചത്. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച വാഹനത്തെ വിപണിയിൽ എത്തിച്ചതും അടുത്തിടെയാണ്. വാഹനത്തിന്റെ മുൻവശത്തെ നേരിയ നവീകരണങ്ങൾക്കു പുറമെ കർശനമായ കാൽ‌നട ക്രാഷ് ടെസ്റ്റ് റെഗുലേഷനുകളും ആന്തരിക പരിഷ്കാരങ്ങളും അനുസരിച്ച് ബൊലേറോയ്ക്ക് ഘടനാപരമായ മാറ്റങ്ങൾ‌ ലഭിച്ചു.

Category

🚗
Motor

Recommended