• 4 years ago
ഇന്ത്യൻ വിപണിയിൽ വർധിച്ചുവരുന്ന എസ്‌യുവി വാഹനങ്ങളുടെ ജനപ്രീതി മുതലെടുക്കാനായി രാജ്യത്തെ തങ്ങളുടെ എസ്‌യുവി നിര വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട. പുതുതലമുറ HR-V, സബ്-4 മീറ്റർ എസ്‌യുവി, പുതിയ മിഡ്-സൈസ് എസ്‌യുവി എന്നിവയുൾപ്പെടെ മൂന്ന് പുതിയ എസ്‌യുവികളാണ് ഹോണ്ടയുടെ അണിയറയിൽ ഒരുങ്ങുന്നത്. ഈ മൂന്ന് മോഡലുകളും അടുത്ത വർഷം തന്നെ ഇന്ത്യൻ നിരത്തിലെത്തുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ജാപ്പനീസ് മാധ്യമങ്ങൾ പറയുന്നതനുസരിച്ച് പുതിയ കോംപാക്‌ട് എസ്‌യുവി 2021 മെയ് മാസത്തിൽ അരങ്ങേറ്റം കുറിക്കും.

Category

🚗
Motor

Recommended