• 4 years ago


വാഹന വ്യവസായ രംഗത്ത് പതിറ്റാണ്ടുകളായി തുടരുന്ന ഒരു പ്രക്രിയയാണ് റീ ബാഡ്‌ജിംഗ്. നിലവിലുള്ളതും പേറ്റന്റുള്ളതുമായ ദാതാക്കളിൽ നിന്ന് കുറഞ്ഞ വ്യത്യാസങ്ങളോടെ ഒരു ഉൽപ്പന്നത്തെ പുതിയതായി വിപണനം ചെയ്യുന്ന പ്രവർത്തനമാണ് ഇത്. എന്നാൽ കാര്യമായ മാറ്റങ്ങളൊന്നും ഈ റീ ബാഡ്‌ജിംഗ് പ്രവർത്തനത്തിൽ ഉൾപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. ഇതൊരു ചെലവ് ലാഭിക്കൽ പ്രക്രിയ കൂടിയാണെന്നും പറയാം. വിവിധ വിപണികളിൽ‌ വ്യത്യസ്ത വിലയ്ക്ക് വിൽ‌ക്കാനും അതുവഴി മികച്ച ലാഭം കൊയ്യുകയാണ്. ഇവിടെ മാറ്റങ്ങൾ സംഭവിക്കുന്നത് സ്റ്റൈലിംഗ്, ബാഡ്‌ജ് ചെറിയ കോസ്മെറ്റിക് ട്വീക്കുകൾ, വിപണി നിർദ്ദിഷ്ട സവിശേഷതകൾ എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Category

🚗
Motor

Recommended