പുതിയ പദ്ധതിക്കായി കൈകോര്‍ത്ത് എംജി മോട്ടോര്‍ ഇന്ത്യയും ടാറ്റ പവറും. രാജ്യത്തൊട്ടാകെയുള്ള തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതിനായിട്ടാണ് ഇരുവരും കൈകോര്‍ത്തത്. ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കള്‍ക്ക് പരമാവധി സൗകര്യം നല്‍കുന്നതിനായാണ് ഇത്തരത്തിലൊരു സഹകരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധാരണാപത്രത്തിലെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ടാറ്റ പവര്‍ 50 കിലോവാട്ട് ഡിസി സൂപ്പര്‍ഫാസ്റ്റ് ചാര്‍ജറുകള്‍ രാജ്യത്തൊട്ടാകെയുള്ള എംജിയുടെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സ്ഥാപിക്കും. ഈ ചാര്‍ജറുകള്‍ എംജി ZS ഇലക്ട്രിക്ക് ഉടമകള്‍ക്കും മറ്റ് ഇലക്ട്രിക്ക് വാഹന ഉടമകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും.
Category
🚗
Motor