• 4 years ago
2020 മെയ് മാസത്തില്‍ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച് ടാറ്റ ആള്‍ട്രോസ്. 1,379 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്. ഫോക്‌സ്‌വാഗണ്‍ പോളോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ മോഡലുകളെ പിന്തള്ളിയാണ് ആള്‍ട്രോസ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. അതേസമയം മാരുതി ബലേനോ തന്നെയാണ് ആദ്യ സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ 1,587 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബലേനോയ്ക്ക് ലഭിച്ചത്. എന്നാല്‍ വില്‍പ്പയില്‍ 90 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. 2019 മെയ് മാസത്തില്‍ 15,176 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്.

Category

🚗
Motor

Recommended