രാജ്യത്തെ ഏറ്റവും ജനപ്രിയമായ വാഹന വിഭാഗങ്ങളിൽ ഒന്നാണ് കോംപാക്‌ട് എസ്‌യുവിയുടേത്. 2020 മെയ് മാസത്തെ വിൽപ്പന കണക്കിൽ വമ്പൻമാരെയെല്ലാം മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര XUV300. കോംപാക്‌ട് എസ്‌യുവി നിരയിലെ സെഗ്മെൻറ് നേതാക്കളാണ് ജനപ്രിയ മാരുതി സുസുക്കി വിറ്റാര ബ്രെസയും, ഹ്യുണ്ടായി വെന്യുവും. പ്രതിമാസ വിൽപ്പനയിൽ ഈ രണ്ട് മോഡലുകളുമാണ് ആദ്യ രണ്ട് സ്ഥാനങ്ങൾ വഹിച്ചിരുന്നത്. എന്നാൽ ഇത്തവണ 1,257 യൂണിറ്റ് വിൽപ്പന നേടി മഹീന്ദ്ര XUV300 എല്ലാ എതിരാളികളെയും മറികടന്നു. എങ്കിലും XUV300 എസ്‌യുവിയുടെ വാർഷിക വിൽപ്പനയിൽ 75 ശതമാനം ഇടിവാണ് മഹീന്ദ്ര രേഖപ്പെടുത്തിയത്.
Category
🚗
Motor