• 4 years ago
നീണ്ട കാത്തിരിപ്പിന് ശേഷം പുതിയ അപ്‌ഡേറ്റുകൾക്കൊപ്പം ജീപ്പ് 2020 യൂറോപ്യൻ-സ്പെക്ക് കോമ്പസ് പ്രദർശിപ്പിച്ചു. പരിഷ്കരിച്ച മോഡൽ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് നിർമ്മാതാക്കളുടെ പ്ലാൻ. ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ പെട്രോൾ എഞ്ചിനൊപ്പം നിരവധി കോസ്മെറ്റിക്, ഫീച്ചർ അപ്‌ഡേറ്റുകളും ലഭിക്കുന്നു. പുറത്തിറങ്ങിയതിനുശേഷം മോഡലിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. ഐവറി ട്രൈ-കോട്ട്, കൊളറാഡോ റെഡ്, ബ്ലൂ ഇറ്റാലിയ, ബ്ലൂ ഷേഡ്, ടെക്നോ ഗ്രീൻ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാകും. ഇവയെല്ലാം കറുത്ത നിറത്തിലുള്ള റൂഫും ലഭിക്കുന്നു. വിപണിയെ ആശ്രയിച്ച് സ്‌പോർട്ട്, ലോഞ്ചിറ്റ്യൂഡ്, നൈറ്റ് ഈഗിൾ, ലിമിറ്റഡ്, എസ് എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ എസ്‌യുവി ലഭ്യമാകും.

Category

🚗
Motor

Recommended