കൊറോണ മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

  • 4 years ago
കൊറോണ വൈറസ് മഹാമാരി മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ ഔദ്യോഗികമായി റദ്ദാക്കി. വാർഷിക മോട്ടോർ ഷോ അടുത്ത വർഷം മാത്രമേ ഇനി നടക്കൂ. കൊവിഡ്-19 മഹാമാരി കാരണം ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ഇവന്റ് സംഘാടകർ ഓഗസ്റ്റിലേക്ക് മാറ്റി ഷെഡ്യൂൾ ചെയ്യാൻ നിർബന്ധിതരായിരുന്നു. ലോകം ഇപ്പോഴും കൊറോണ വൈറസുമായി മല്ലിടുന്നതിനാൽ, ഈ വർഷത്തേക്കുള്ള ഷോ റദ്ദാക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, എല്ലാ വർഷവും ഇവന്റ് ആതിഥേയത്വം വഹിക്കുന്ന ജാവിറ്റ്സ് സെന്റർ ഇപ്പോൾ കൊവിഡ്-19 രോഗികൾക്ക് ചികിത്സ നൽകുന്നതിനായി ഒരു ഫീൽഡ് ഹോസ്പിറ്റലായി മാറ്റിയിരിക്കുകയുമാണ്